‘ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത് കടുത്ത രീതിയിൽ; കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമം’; മന്ത്രി ആർ ബിന്ദു

ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നെന്നും ആർ ബിന്ദു പറഞ്ഞു. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു.

നിർഭാഗ്യവശാൽ മികവിനായി മുന്നോട്ടു കൊണ്ടു പോകേണ്ട കേന്ദ്രങ്ങളായ സർവകലാശാലയിൽ സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നു സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണ്, ദുഃഖമുണ്ടെന്ന് മന്ത്രി പറഞ്ഞു.ദ യവുചെയ്ത് ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവർ സർവകലാശാലയെ ബുദ്ധിമുട്ടിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സിൻഡിക്കറ്റ് നിയമന അധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നത സമിതി. വൈസ് ചാൻസലർ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ല. രജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കറ്റാണ്. രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. വൈസ് ചാൻസലർമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്. ഇത് ശരിയായി നടപടിയല്ലെന്ന് മന്ത്രി ആർ‌ ബിന്ദു പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*