
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ .തന്റെ പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ തന്റേതല്ലെന്നും നടൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പേജിലൂടെ പങ്കിട്ട ഒരു കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ തന്റെ ഇൻസ്റ്റാഗ്രാം എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടൻ സ്ഥിരീകരിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഹാൻഡിൽ നിന്ന് നിലവിൽ വരുന്ന പോസ്റ്റുകളോ നേരിട്ടുള്ള സന്ദേശങ്ങൾ അല്ലെങ്കിൽ സ്റ്റോറികളോ ഒന്നും തന്റേതല്ലെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.
തന്റെ പേരിലുള്ള അക്കൗണ്ടുമായി ഇടപഴകരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സൈബർ പൊലീസുമായി താൻ നിരന്തരം ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പാണെന്നും നടൻ പറഞ്ഞു.
Be the first to comment