രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നുവീണു. പൈലറ്റ് മരിച്ചു. ഒരു മണിയോടെയാണ് സംഭവം. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാഗ്വാർ യുദ്ധവിമാനമാണ് തകർന്ന് വീണത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൂറത്ത്ഗഢ് വ്യോമ താവളത്തിൽ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകർന്നു വീണത്.

സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ വിമാനം തകർന്ന ഉടൻ അവിടെ ഓടി എത്തുകയായിരുന്നു.

പൊലീസും മറ്റ് സൈനിക വിഭാഗങ്ങളുമെല്ലാം അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. ഏത് വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അപകടത്തെത്തുടർന്ന് വയലുകളിൽ തീ പടർന്നതായും കെടുത്താൻ ശ്രമിച്ചതായും പ്രദേശവാസികൾ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*