പി. കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂരിനും ഡോ. ബന്‍ഷി സാബുവിനും

പി. കേശവദേവ് സ്മാരക ട്രസ്റ്റ് നല്‍കിവരുന്ന പി. കേശവദേവ് സാഹിത്യപുരസ്‌കാരം ഡോ. ശശിതരൂര്‍ എംപിക്കും ഡയബ്‌സ്‌ക്രീന്‍ പുരസ്‌കാരം ഡയബറ്റോളജിസ്റ്റായ ഡോ. ബന്‍ഷി സാബുവിനും നല്‍കും.’വൈ ഐ ആം ഹിന്ദു’, ‘ദി ബാറ്റില്‍ ഓഫ് ബിലോങിങ്’ തുടങ്ങിയ പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിന് അവാര്‍ഡ്

പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘകാല പരിശ്രമങ്ങള്‍ക്കും പ്രമേഹ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ചുള്ള ജനജാഗ്രതക്ക് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് ഡോ. ബന്‍ഷിക്ക് പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയും ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.

27ന് വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് ഹോട്ടല്‍ ഹില്‍ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സീതാലക്ഷ്മി ദേവ്, മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്മാരായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ബാലഗോപാല്‍ പി.ജി., അവാര്‍ഡ്കമ്മിറ്റി അംഗങ്ങളായ ഡോ. വിജയകൃഷ്ണന്‍, ഡോ. തോമസ് മാത്യു, ഡോ. അരുണ്‍ ശങ്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*