‘തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേ; ഇതിൽ നിന്ന് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ, മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും’: സണ്ണി ജോസഫ്

സംഘടനാശക്തി വർദ്ധിപ്പിച്ചു മുന്നോട്ടുപോകാൻ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എല്ലാതലത്തിലും പുനസംഘടന വരും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തും. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവേയിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിൽ നിന്ന്  യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ. മുഖ്യമന്ത്രിയെ യുഡിഎഫ് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയാകാൻ ആരാണ് അയോഗ്യരെന്നും അദ്ദേഹം മറുപടി നൽകി.

മുഖ്യമന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാം. പാർട്ടിക്ക് സംസ്ഥാനത്തിന് രാജ്യത്തിന് ഉചിതമാകുന്ന രീതിയിൽ മുഖ്യമന്ത്രിയെ നിർണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിമിഷ പ്രിയയെ മോചിപ്പിക്കണമെന്നാണ് നാടിൻറെ ആവശ്യമെന്നും ഇത് ലോകം കേൾക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടികൾ സർക്കാരുകൾ സ്വീകരിക്കണം. ഈ വിഷയത്തിൽ വിമർശിക്കാൻ ഇല്ല, അഭ്യർത്ഥന മാത്രമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഡോ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് കേരള വോട്ട് വൈബ് നടത്തിയ സർവേയിലാണ് പിന്തുണ ലഭിച്ചത്. യുഡിഎഫിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശശി തരൂരിനാണ്. 28 ശതമാനം പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശി തരൂർ പറഞ്ഞു. അദ്ദേഹം തന്നെയാണ് വാർത്ത എക്‌സിലൂടെ പങ്കുവച്ചത്.

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സർവ്വേയാണ് തരൂർ പങ്കുവെച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*