
ന്യൂഡല്‍ഹി: ജിമെയിലില്‍ പ്രൊമോഷണല്‍ ഇമെയിലുകളും ന്യൂസ് ലെറ്ററുകളും നിറയുകയാണോ? വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സബ്സ്‌ക്രൈബ് ചെയ്തവയാകാം ഇവ. ഇപ്പോള്‍ ഇവ ഒരു ശല്യമായി മാറുന്നുണ്ടോ? എന്നാല്‍ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.
ഒറ്റ ക്ലിക്കിലൂടെ പ്രമോഷണല്‍ ഇമെയിലുകള്‍ ബ്ലോക്ക് ചെയ്യുന്നതാണ് ഫീച്ചര്‍. ജിമെയില്‍ ആപ്പിലും വെബ് പേജിലും ഇടത് ഭാഗത്തെ നാവിഗേഷന്‍ സെക്ഷനില്‍ താഴെയായി ഈ പുതിയ ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് ന്യൂസ്ലെറ്ററുകളും പ്രൊമോഷണല്‍ മെയിലുകളും മറ്റും അയക്കുന്നവരുടെ പട്ടിക കാണാം. ഓരോന്നിന്റെയും വലതുഭാഗത്തായി കാണുന്ന ‘അണ്‍സബ്സ്‌ക്രൈബ്’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം.
ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ ഇന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ജൂലൈ 14 മുതലും ഐഒഎസില്‍ ജൂലായ് 21 മുതലും ഈ ഫീച്ചര്‍ ലഭ്യമാകും. എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളിലും വര്‍ക്‌സ്പേസ് അക്കൗണ്ടുകളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.
Be the first to comment