
ലോകേഷ് കനഗരാജ് സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൂലിയിലെ രണ്ടാം ഗാനത്തിന്റെ പ്രമോ എത്തി. പൂജ ഹെഗ്ഡെ പ്രത്യക്ഷപ്പെടുന്ന ‘മോണിക്ക’ എന്ന ഗാനത്തിന്റെ 20 സെക്കൻഡ് ദൈർഘ്യമുള്ള പ്രമോ ഗാനം സൺ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഗാനത്തിൽ പൂജ ഹെഗ്ഡെക്കൊപ്പം നൃത്തം ചെയ്യുന്ന സൗബിൻ ഷാഹിർ ആണ് പ്രമോയിലെ പ്രധാന ആകർഷണ ഘടകം. മോനിക്കയെന്ന ഗാനത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സ്പെഷ്യൽ അപ്പിയറൻസാണ് പൂജ ഹെഗ്ഡെക്കുള്ളത്.
ഗാനത്തിന്റെ മുഴുനീള പതിപ്പ് ജൂലായ് 11 വൈകുന്നേരം ആറ് മണിക്കാണ് റിലീസ് ചെയ്യുന്നത്. ആഗസ്റ്റ് 14 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന കൂലിയിൽ രജനികാന്തിനൊപ്പം ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങിയ വമ്പൻ താരനിരയുണ്ട്.
അടുത്തിടെ റിലീസ് ചെയ്ത കൂലിയിലെ ആമിർ ഖാന്റെ ക്യാരക്റ്റർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ചിത്രത്തിൽ ദഹാ എന്ന വില്ലൻ കഥാപാത്രത്തെയാണ് ആമിർ ഖാൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാന 15 മിനുട്ടിലായിരിക്കും ആമിറിന്റെ സാന്നിധ്യം.
Be the first to comment