പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ്’ സമ്മാനിച്ചു. വെൽവിച്ചിയ മിറാബിലിസ് ബഹുമതി ലഭിച്ചത് എനിക്ക് വളരെയധികം അഭിമാനവും ബഹുമതിയും നൽകുന്ന കാര്യമാണ്.

പ്രസിഡന്റിനും നമീബിയ സർക്കാരിനും നമീബിയയിലെ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ ഈ ബഹുമതി വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 1990-ൽ നമീബിയ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ, 1995-ൽ, വിശിഷ്ട സേവനത്തിനും നേതൃത്വത്തിനും അംഗീകാരമായി ഈ അവാർഡ് നൽകിവരുന്നു.

നരേന്ദ്ര മോദിക്ക് കിട്ടുന്ന 27മത് പുരസ്കാരമാണിത്. ഈ പര്യാടനത്തിൽ ലഭിക്കുന്ന നാലാമത്തെ പുരസ്‌കാരം. നമീബിയ സന്ദർശിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഇരുരാജ്യങ്ങൾ തമ്മിൽ നാല് കരാറുകളിൽ ഒപ്പുവച്ചു.

ഊർജ്ജം, ആരോഗ്യം, സാങ്കേതികവിദ്യ, ധാതുക്കൾ തുടങ്ങിയ കാര്യങ്ങളിൽ സഹകരിക്കാനും ധാരണയായി. ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉൽപാദകരിൽ ഒന്നാണ് നമീബിയ. ഇന്ത്യയിലെ ഗുജറാത്ത് ആണ് വജ്ര വ്യവസായത്തിൽ മുന്നിൽ. ഇരു രാജ്യങ്ങൾ തമ്മിലെ പങ്കാളിത്തം വജ്രം പോലെ തിളങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*