ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെ. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണ്. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യ മന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു.

മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കാസർത്ത് നടത്തുകയാണ്. രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല.ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറയിൽ ആണ്. ആരോഗ്യ മന്ത്രി രാജി വച്ച് വാർത്ത വായിക്കാൻ പോകണമെന്നും മുരളീധരൻ ആവർത്തിച്ചു.

ഒരു ജീവന് 10 ലക്ഷമാണോ വില, 25 ലക്ഷം കൊടുക്കണം. സർവകലാശാലകളെ രക്ഷിക്കാനല്ല ഡിവൈഎഫ്ഐ സമരം നടത്തേണ്ടത്. വീണ ജോർജിനെ സംരക്ഷിക്കാൻ സമരം നടത്തട്ടെ. പരിയാരം മെഡിക്കൽ കോളജ് ഭരിക്കുന്നത് ജയരാജൻമാരാണ്. രണ്ടു കാലിൽ വരുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചു പോകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലമാണ്. ഒന്ന് മകളാണ്, അത് ഉപേക്ഷിക്കാൻ പറ്റില്ലെന്നും അദ്ദേഹം വിമർശിച്ചു. ശശി തരൂർ മോദി സ്തുതിയും പിണറായി സ്തുതിയും നടത്തുന്നുണ്ടെന്ന് പറഞ്ഞ മുരളീധരൻ, സ്വന്തം പാർട്ടിക്കാരെ മാത്രമാണ് അദ്ദേഹം സ്തുതിക്കാത്തതെന്നും കുറ്റപ്പെടുത്തി. ശശി തരൂർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം.

കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശശി തരൂർ മനസ്സിലാക്കണം. മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടിയാണ് ശശി തരൂർ തിരുവനന്തപുരത്ത് വിജയിച്ചത്. പാരമ്പര്യമായി കോൺഗ്രസിന്റെ മണ്ഡലമാണത്. തരൂരിന്റെ ഇതുവരെയുള്ള നിലപാടുകൾ തിരുത്തണം. തരൂർ മാത്രമല്ല കോൺഗ്രസുകാർ ആര് നിന്നാലും തിരുവനന്തപുരത്ത് ജയിക്കുമെന്നും മുരളീധരൻ പറ‌ഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*