തൃണമൂൽ സ്റ്റുഡൻസ് കൺവെൻഷനുമായി പി.വി അൻവർ; വിദ്യാർത്ഥി യൂണിയൻ സമ്മേളനം നടക്കുക എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൺവൻഷൻ വിളിച്ച് പി.വി അൻവർ. മലപ്പുറം വണ്ടൂരിൽ വച്ചാണ് തൃണമൂൽ സ്റ്റുഡൻസ് യൂണിയൻ സമ്മേളനം വിളിച്ചത് . വണ്ടൂർ അംബേദ്കർ കോളേജ് യൂണിയൻ ചെയർമാൻ ജൂബിൻ ഷാ, ജനറൽ സെക്രട്ടറി സിനാൻ, UUC അമൽ ഷാ എന്നിവരും പിവി അൻവറിന്റെ തൃണമൂൽ വിദ്യാർത്ഥി യൂണിയൻ പരിപാടിയിൽ പങ്കെടുക്കും.

KSU യൂണിയനാണ് വണ്ടൂർ അംബേദ്കർ കോളേജ് ഭരിക്കുന്നത്. യു ഡി എഫ് പ്രവേശനം തടഞ്ഞതിനു പിന്നിൽ എ.പി.അനിൽ കുമാർ എം.എൽ.എക്ക് പങ്കുണ്ടെന്ന് പി.വി.അൻവർ ആരോപിച്ചിരുന്നു. തന്നെ മുന്നണി പ്രവേശനം തടഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചത് എ.പി. അനിൽ കുമാർ ആണ്. അൻവർ മത്സരിച്ചാൽ രണ്ടായിരമോ മൂവായിരമോ വോട്ട് കിട്ടൂവെന്ന കണക്ക് കൊടുത്തത് അനിൽ കുമാർ ആണ്.

കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും 20 വർഷമായി നാട്ടിലുള്ളതെന്നും അനിൽ കുമാറിന്‍റെ വാക്കുകൾക്ക് വിശ്വാസം വരാൻ ഇടയാക്കും. 20 വർഷമായി ഫ്രീയായി അനിൽ കുമാർ ജയിക്കുകയാണ്. ഇനി വണ്ടൂരിൽ ജയിക്കുമോ എന്ന് നമുക്ക് നോക്കാം.തന്നെ വെട്ടിയതിൽ അനിൽ കുമാറിന് നിർണായക പങ്കുണ്ട്.

അതിൽ സദുദ്ദേശ്യമില്ല വണ്ടൂരിൽ സീറ്റ് ഉറപ്പിക്കുകയാണ് അനിൽകുമാറിന്‍റെ ലക്ഷ്യം. അൻവർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഇനി അത് നടക്കില്ല. അനിൽ കുമാർ നിയമസഭ കാണില്ല, അതിനുള്ള പണി തുടങ്ങി കഴിഞ്ഞു. പിണറായി വിരുദ്ധ മുന്നേറ്റത്തിന് യു.ഡി.എഫ് നേതൃത്വം പരിശ്രമിക്കുമ്പോൾ അതിന് തുരങ്കം വെച്ചവനാണ് അനിൽകുമാറെന്ന് അൻവർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*