
ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യിൽ സൈക്കോ ബട്ടർഫ്ലൈ സോഡ ബാബുവായി ഞെട്ടിക്കാൻ അൽഫോൺസ് പുത്രൻ. ചിത്രത്തിലെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സിൽക്ക് കളർഫുൾ ഷർട്ടും ഫോർമൽ പാന്റ്സുമായി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അൽഫോൺസ് പുത്രൻ റീലോഡഡ് എന്ന ടാഗ് ലൈനുമായി വീഡിയോ എത്തിയിരിക്കുന്നത്.
ഷെയിനിന്റെ 25-ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ അൽഫോൺസ് പുത്രൻ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള് സിനിമാ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ് . അൽഫോൺസ് തികച്ചും വേറിട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായ ‘ബൾട്ടി’ സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.
‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘ബൾട്ടി’യുടെ സംഗീത സംവിധായകനായി സായിയെ അവതരിപ്പിച്ചുകൊണ്ടെത്തിയ, നടൻ മോഹൻലാലിന്റെ ഫോൺ സംഭാഷണത്തോടെയുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ‘ബൾട്ടി’യുടെ ആദ്യ ഗ്ലിംപ്സും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം. ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നുണ്ട്.
2015ൽ ആണ് അൽഫോൺസ് പുത്രൻ ‘പ്രേമം’ ഒരുക്കിയത്.ചിത്രം തമിഴ്നാട്ടിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി. രണ്ട് സിനിമയിലും നായകൻ നിവിൻ പോളിയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന സിനിമയിലും അൽഫോൺസ് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ.
Be the first to comment