
അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം അഴിമതി നടന്നു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കിൽ അനർട്ടിൻ്റെ ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വൈദ്യുതി മന്ത്രി താനുമായുള്ള ചർച്ച നടത്താമെന്നാണ് പറയുന്നത്. എന്നാൽ ചർച്ച അല്ല പ്രധാനം. ഖജനാവിൽ നിന്ന് ഇത്രയും വലിയ തുക കൊള്ളയടിക്കപ്പെടുന്നു എന്നതാണ് പ്രശ്നമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കും. വൈദ്യുതി ബോർഡിൽ ഡയറക്ടർമാരില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്താണ് മന്ത്രിയ്ക്ക് പറയാനുള്ളത്. സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അദേഹം പറഞ്ഞു. നിയമസഭാ കമ്മിറ്റി അന്വേഷിക്കണം. സർക്കാർ നിർദേശിക്കുന്ന ഏതെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Be the first to comment