‘എല്ലാം ഫിറ്റ്, ഒരു പ്രശ്നവും ഇല്ല’; തേവലക്കര ഹൈസ്കൂളിന് നൽകിയ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പുറത്ത്

എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ഹൈസ്കൂളിൽ എല്ലാം ഫിറ്റെന്ന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്. പ്രശ്നങ്ങളില്ലെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് അസിസൻ്റ് എൻജീനീയർ നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുറത്ത്. ഫിറ്റ്നസ് നൽകിയത് മെയ് 29നാണ്. കെട്ടിടത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഏതെങ്കിലും ഭാഗങ്ങളോ നിർമ്മിതികളോ ഇല്ലെന്ന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ പറയുന്നു. അറ്റകുറ്റപ്പണികൾ എല്ലാം കൃത്യമായി നടത്തിയിട്ടുണ്ടെന്നും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു.

രാവിലെ ബാലാവകാശ കമ്മീഷൻ സ്‌കൂളിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം സ്‌കൂൾ കെട്ടിടത്തിന് എങ്ങനെയാണ് ഫിറ്റ്‌നെസ് ലഭിച്ചതെന്ന് കമ്മീഷൻ ചോദിച്ചിരുന്നു. കെട്ടിടം പഴയതാണെന്നും ഫിറ്റ്‌നെസ് നൽകാൻ കഴിയുന്ന സാഹചര്യത്തിലല്ല എന്നും ബാലവകാശ കമ്മീഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് അസിസൻ്റ് എൻജീനീയർ നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുറത്ത് വന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*