ഇംഗ്ലണ്ടിന് വേണ്ടി സ്വർണം നേടി മലയാളി പെൺകുട്ടി; അഭിമാനമായി തീർദ്ധ റാം മാധവ്

ഹെർഫോർഡ്, യുകെ:  സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ വെച്ച് നടന്ന തായ്‌ക്വോണ്ടോ അന്താരാഷ്ട്ര ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി പെൺകുട്ടി. ഹെർഫോർഡ് സ്വദേശി തീർദ്ധ റാം മാധവാണ് ഇംഗ്ലണ്ടിന് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.  പതിനൊന്നു മുതൽ പതിനാലു വയസ്സുവരെയുള്ള പെൺകുട്ടികളുടെ റെഡ് ബെൽറ്റ് കാറ്റഗറിയിലാണ് തീർദ്ധ ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്.

അമേരിക്ക, ഓസ്ട്രേലിയ, അർജന്റീന, കാനഡ, കൊറിയ, സ്പെയിൻ, ജർമനി തുടങ്ങിയ 22 ഓളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പരാജയപ്പെടുത്തിയാണ് തീർദ്ധ ഇംഗ്ലണ്ടിനായി മെഡൽ നേടിയത്. ഹെർഫോർഡിൽ സ്ഥിരതാമസമാക്കിയ പ്രശാന്ത് രാമൻ പിള്ള, സിനി  ദമ്പതികളുടെ മകളാണ് തീർദ്ധ.

 

Be the first to comment

Leave a Reply

Your email address will not be published.


*