മാസപ്പടി കേസ്; വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതല്‍ പേരെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിർദേശം

സിഎംആർഎൽ – എക്സാലോജിക്‌സ് മാസപ്പടി കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. മുഖ്യമന്ത്രിയുടെ മകൾ ടി വീണ, സിഎംആർഎൽ, എക്സാലോജിക്ക് കമ്പനി അടക്കം 13 പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം നൽകി. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള പൊതുതാൽപര്യ ഹർജി കോടതിക്ക് മുൻപിൽ ഉണ്ട്. മാസപ്പടി കേസിൽ ED അന്വേഷണം വേണമെന്നാണ് ഷോൺ ജോർജിന്റെ ഹർജി. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

സിഎംആര്‍എല്‍- എക്സാലോജിക്‌സ് കരാറില്‍ കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടത്തിയത്. കേസില്‍ കളളപ്പണ നിയമവും ക്രിമിനല്‍ നിയമവും അഴിമതി നിയമവും അനുസരിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണം.

Be the first to comment

Leave a Reply

Your email address will not be published.


*