‘കേരളത്തിൻറെ കരുത്ത് മതേതരത്വം, വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിന് നാട് മറുപടി നൽകും’; രാഹുൽ മാങ്കൂട്ടത്തിൽ

വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിന് നാട് മറുപടി നൽകും. സർക്കാരും വെള്ളാപ്പള്ളിയും തമ്മിലുള്ള പ്രശ്നമാണ്. അത് അവർ തീരുമാനിക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ  പറഞ്ഞു.

വെള്ളാപ്പള്ളിയുടെ അനുയായികൾ പോലും അദ്ദേഹത്തിന് ഒപ്പം നിൽക്കില്ല. ഇതിനുമുൻപ് മലപ്പുറം ജില്ലയെ അപമാനിച്ച സിപിഐഎം നേതാക്കൾക്ക് ഇത്തരം പരാമർശങ്ങളോടും മറുപടി പറയാൻ കഴിയില്ല. കേരളത്തിൻറെ കരുത്ത് മതേതരത്വം എന്നും രാഹുൽ മാങ്കൂട്ടത്തിൽ  പറഞ്ഞു.

തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലീം സമുദായം കേരളത്തിലെ അജയ്യ ശക്തിയായി മാറി. അവർ ഗർജിച്ചാൽ മുട്ട് വിറയ്ക്കുന്ന അവസ്ഥയായി എന്നും വെള്ളാപ്പള്ളി. പള്ളുരുത്തിയിൽ ഒരുക്കിയ സ്വീകരണത്തിലാണ് പരാമർശം.

കോലം കത്തിച്ചാലും, തന്നെ കത്തിച്ചാലും നിലപാടിൽ നിന്ന് മാറില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജാതി കോമരമാക്കാൻ നോക്കണ്ട. മുസ്ലീം സമുദായത്തോട് വിരോധമില്ലെന്നും താൻ പാവങ്ങൾക്ക് വേണ്ടി നിൽക്കുന്നവനാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*