
മാന്നാനം: മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) നേതാവുമായ വി എസ് അച്ചുതാനന്ദന് ആദരാഞ്ജലികളർപ്പിച്ച് സി പി ഐ (എം) മാന്നാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന യാത്ര നടത്തി.ലിസ്യൂ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മൗനയാത്ര മാന്നാനം കവലയിൽ സമാപിച്ചു.
സി പി ഐ (എം) മാന്നാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബി സെബാസ്റ്റ്യൻ, മാന്നാനം സഹകരണ ബാങ്ക് പ്രസിഡൻറ് പി കെ ജയപ്രകാശ്, ഗ്രാമ പഞ്ചായത്തംഗം അമ്പിളി പ്രദീപ്, മുതിർന്ന നേതാവ് കെ എൻ രവി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ റ്റി റ്റി രാജേഷ് ,പി എൻ പുഷ്പൻ, അനൂപ് അഷറഫ്,അജിത് മോൻ പി റ്റി,ജെസൻ തോമസ്, എം വി പ്രകാശൻ, സി കെ പ്രദീപ് ബ്രാഞ്ച് സെക്രട്ടറിമാരായ ഷൈജു ബാബു, സൗമ്യാ സുകേഷ്,മഹേഷ് കുമാർ ടി, കെ സദാശിവൻ ,ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് ബിനു ആർ തുടങ്ങിയവർ നേതൃത്വം നല്കി.
Be the first to comment