
സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിലിൽ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തതാണ് കണ്ണൂർ ജയിൽ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ടാർസൻ പോലും ഇങ്ങനെ ചാടിയിട്ട് ഇല്ല. സർക്കാരിന് പ്രിയപെട്ടവർ ജയിലിൽ ഉണ്ടെന്ന് നേരത്തെ അറിയാമായിരുന്നു. കണ്ണൂർ ജയിൽ ഭരിക്കുന്നത് സർക്കാരിന് പ്രിയപ്പെട്ടവരായത് കൊണ്ട് ഇവർക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇപ്പോൾ വ്യക്തമായി. പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ ഇരുത്തിയത് ഇവരെ സഹായിക്കാനാണെന്നും സതീശൻ ആരോപിച്ചു.
Be the first to comment