
കോട്ടയ്ക്കുപുറം : കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചർച്ച് യുവദീപ്തി എസ്.എം. വൈ.എം യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിൽ നടത്തപ്പെടുന്ന വി.അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. ജൂലൈ 26 ശനിയാഴ്ച രാവിലെ 6 ആറുമണിക്ക് നടന്ന പ്രസുതേന്തി വാഴ്ചയെ തുടർന്ന് വികാരി റവ.ഡോ. സോണി തെക്കുമുറിയിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസി. വികാരി.റവ.ഫാ. ജെറിൻ കാവനാട് സഹ കാർമികത്വം വഹിച്ചു.
കൈക്കാരമാരായ കുരിയൻ വി.ഡി വട്ടമല, മത്തായി റ്റി റ്റി തുമ്പക്കര പൊന്നാംകുഴിയിൽ,പ്രവീൺ ഫ്രാൻസിസ് തോരണം വെച്ചതിൽ, യുവദീപ്തി എസ്.എം. വൈ.എം കോട്ടയ്ക്കുപുറം യൂണിറ്റ് പ്രസിഡന്റ് ഏബൽ ബിനോയി, സെക്രട്ടറി അമൽ തോമസ്, ട്രഷറർ എഡ്വീനാ റോബിൻസ്, മീഡിയ കോഡിനേറ്റർ സെബാസ്റ്റ്യൻ തോമസ്, ജോ. സെക്രട്ടറി അലോണ റോയ് എന്നിവർ നേതൃത്വം നൽകി. പ്രധാന തിരുനാൾ ദിനമായ ജൂലൈ 27 ഞായറാഴ്ച രാവിലെ എട്ടുമണിക്കുള്ള ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് തിരുന്നാൾ പ്രതിക്ഷണവും നേർച്ച വിതരണവും നടത്തപ്പെടും.
Be the first to comment