
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നുമാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.52ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിന് വേണ്ടിയുള്ള ഇറക്കുമതിക്കാരുടെ ആവശ്യകത വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. ബാരലിന് 68.77 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്. 0.48 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്
അതേസമയം ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. നിലവില്‍ നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ശ്രീറാം ഫിനാന്‍സ്, റിലയന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
Be the first to comment