ഹൃദയത്തിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ചുവന്ന നിറമുള്ള ഭക്ഷണം

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. ഹൃദ്‌രോഗം തടയാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള ഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം.

  • ബീറ്റ്‌റൂട്ട്

ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് രക്തക്കുഴലുകളെ റിലാക്‌സ് ചെയ്ത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ ധാരാളമായി കാണപ്പെടുന്ന ഫോളേറ്റും ഫൈബറും പൊട്ടാസ്യവും ഹൃദയത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു

  • ആപ്പിള്‍

ആപ്പിളില്‍ ഫ്‌ലേവനോയ്ഡുകള്‍, ക്യുവര്‍സെറ്റിന്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്‌ളമേഷന്‍ കുറച്ച് രക്തം കട്ടപിടിക്കുന്നത് തടയുന്നു. കൂടാതെ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കും. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് സ്‌ട്രോക്ക്, ബിപി എന്നിവ തടയാനും സഹായകമാണ്.

  • തക്കാളിതക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പീന്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. കൂടാതെ പ്ലേക്ക് അടിഞ്ഞുകൂടുന്നത് തടഞ്ഞ് രക്തസമ്മര്‍ദ്ദം സാധാരണഗതിയിലാക്
  • സ്‌ട്രോബെറി

സ്‌ട്രോബെറി കഴിക്കുന്നത് ഇന്‍ഫ്‌ളമേഷന്‍ കുറച്ച് ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നു. വൈറ്റമിന്‍ സി, പോളിഫിനോളുകള്‍, ആന്തോസയാനിനുകള്‍ എന്നിവ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്‌ട്രോബെറി കഴിക്കുന്നത് നല്ലതാണ്. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഇവ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്താവുന്നതാണ്.

  • മുന്തിരി

മുന്തിരി തിരഞ്ഞെടുക്കുമ്പോള്‍ കുരുവുള്ളത് തന്നെ എടുക്കാന്‍ ശ്രദ്ധിക്കുക. ഇതിലുള്ള റെസ്വെറാട്രോള്‍ സംയുക്തം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഹൃദയധമനികളുടെ ആന്തരപാളിയെ സംരക്ഷിക്കുകയും ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*