‘അമേരിക്കയുടെ താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാം’; ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെ ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർചയായി.വ്യാപാരം സാങ്കേതികവിദ്യ ഊർജ്ജം തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ പങ്കാളിത്തം
കൂടുതൽ ആഴത്തിൽ ആക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ദക്ഷിണ രാഷ്ട്രങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തം എല്ലാവർക്കും പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എക്സ്പോസ്റ്റിൽ കുറിച്ചു.

താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി പ്രധാനമന്ത്രിയുമായി ചർച്ചയായി എന്നും
അമേരിക്കയുടെ നടപടി ഒരുമിച്ച് നേരിടാം എന്നും ബ്രസീൽ പ്രസിഡൻറ് ബ്രസീലിയൻ ലൂയിസ് ഇനാസിയോ ലുല ദ സിൽവ വ്യക്തമാക്കി. യുഎസ് തീരുവ ഉയർത്തിയ രണ്ട് രാജ്യങ്ങളാണ് ബ്രസീലും ഇന്ത്യയും.
അടുത്തവർഷം ബ്രസീൽ പ്രസിഡൻറ് ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് വിവരം.

അതേസമയം ഇന്ത്യയുടെയും അമേരിക്കയുടെയും ഗുണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ഇന്ത്യയും ഇസ്രയേലും തമ്മിൽ ഭീകരവാദത്തെ ചെറുക്കുന്ന വിഷയത്തിലും ഇന്റലിജൻസ് കൈമാറ്റത്തിലും കൂടുതൽ സഹകരിക്കാൻ ആഗ്രഹിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി.

അധികം വൈകാതെ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ഇസ്രയേൽ സ്ഥാനപതി ജെ പി സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*