തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ B ടീം, തൃശ്ശൂർ മണ്ഡലത്തിൽ 40000 വോട്ടുകൾ ചേർക്കപ്പെട്ടു എന്ന് സ്ഥിരീകരിച്ചു: ജോൺ ബ്രിട്ടാസ് എംപി

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ B ടീമെന്ന് ജോൺ ബ്രിട്ടാസ് എംപി. നീതിപൂർവ്വമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണം. പാർലമെൻറ് സ്തംഭിപ്പിച്ച് 300 ഓളം എംപിമാർ ഇന്ന് മാർച്ച് നടത്തും. ഇതല്ലാതെ മറ്റൊരു മാർഗം ഞങ്ങളുടെ മുന്നിൽ ഇല്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. നിജസ്ഥിതി പരിശോധിക്കാതെ ഒറ്റ വരി കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

അതിനാണ് മാർച്ച് നടത്തുന്നത്. ഓരോ മണ്ഡലങ്ങളിൽ നടന്ന ക്രമക്കേടിനെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ പഠിക്കുന്നുണ്ട്. തൃശ്ശൂർ മണ്ഡലത്തിൽ 40000 വോട്ടുകൾ ചേർക്കപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. തെളിവ് സ്വീകരിക്കുകയാണ് അന്വേഷണ ഏജൻസി ചെയ്യേണ്ടത്. ജനങ്ങൾക്ക് തിരഞ്ഞെടുപ്പിന്മേൽ വിശ്വാസം നഷ്ടപ്പെട്ടാൽ എന്താണ് സംഭവിക്കുക എന്നത് ഉദാഹരണം ബംഗ്ലാദേശിൽ കണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മാർച്ച് നടത്തുന്നത്. ഒരു വഴി തടഞ്ഞാൽ മറ്റൊരു വഴിയിലൂടെ പോകും. തെളിവുകൾ പോലും പരിശോധിക്കാതെയാണ് മിസ്സ് ലീഡിങ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം നൽകിയത്. സുപ്രീംകോടതി സൂക്ഷ്മമായി വിഷയം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷയെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*