വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ

കൊല്ലത്ത് MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഐയും കഞ്ചാവും ഇവരിൽനിന്ന് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ടാണ് എത്തിച്ചത്.

കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം സംശയത്തിന്‍റെ അടിസ്ഥാനത്തിൻ പ്രതികളെ തടഞ്ഞു നിർത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് എത്തിച്ചത്. വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എക്സൈസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*