
വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി. 93,499 സംശയമുള്ള വോട്ടുകളുണ്ടെന്ന് ബിജെപി നേതാവ് അനുരാഗ് തക്കൂർ ആരോപിച്ചു. 20,438 ഇരട്ട വോട്ടുകളെന്നും ആരോപണം. 70,450 പേർ വ്യാജ വിലാസത്തിൽ ഉള്ളവരെന്നും അനുരാഗ് ഠാക്കൂർ ആരോപിക്കുന്നു
തൃശൂരിൽ ബിജെപി ജില്ലാ നേതാവിന്റെ മേൽവിലാസത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ വോട്ട് ചെയ്തതിന്റെ തെളിവാണ് പുറത്തുവന്നത്. മലപ്പുറത്ത് വോട്ടുള്ള വി ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചെയ്തത്, ജില്ലാ വൈസ് പ്രസിഡന്റ് വി. ആതിരയുടെ വിലാസത്തിലാണ്. തൃശൂരിൽ മാത്രമാണ് വോട്ട് ചെയ്തത് എന്നാണ് വി ഉണ്ണികൃഷ്ണന്റെ പ്രതികരണം. ഇതിനിടെ ഇന്നലെയുണ്ടായ സിപിഐഎം – ബിജെപി സംഘർഷത്തിൽ 70 പേർക്കെതിരെ കേസെടുത്തു.
അതിനിടെ വോട്ട് കൊള്ള ആരോപണത്തിൽ , തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. ‘വോട്ട് ചോരി’ മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും നാളെ മെഴുകുതിരി മാർച്ചുകൾ നടത്തും. വോട്ടർമാരുടെ അവകാശങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
Be the first to comment