കോട്ടയം – നിലമ്പുർ – കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം

കോട്ടയം : കോട്ടയം – നിലമ്പുർ – കോട്ടയം എക്സ്പ്രെസ്സിൽ ഇനിമുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം. 16/08/25 മുതൽ 16326 കോട്ടയം – നിലമ്പുർ, 16325 നിലമ്പുർ – കോട്ടയം വണ്ടികളിൽ 2കോച്ചുകൾ കൂടി ചേർക്കുന്നു. ഇതോടെ മൊത്തം കോച്ചുകൾ 16ആയി മാറുന്നു. അതോടൊപ്പം വണ്ടിയിൽ രണ്ട് സെക്കന്റ് സിറ്റിംഗ് കോച്ചുകളിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
15/08/25 മുതൽ 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രെസ്സിലും 17/08/25 മുതൽ 56311 കോട്ടയം – കൊല്ലം, 56302 കൊല്ലം – ആലപ്പുഴ, 56301 ആലപ്പുഴ – കൊല്ലം, 56307 കൊല്ലം – തിരുവനന്തപുരം, 56308 തിരുവനന്തപുരം – നാഗർകോവിൽ എന്നീ പാസഞ്ചർ വണ്ടികളിലും രണ്ട് കോച്ചുകൾ കൂടി ചേർന്ന് മൊത്തം 16കോച്ചുകൾ ആയിട്ടാകും സർവീസ് നടത്തുക .

Be the first to comment

Leave a Reply

Your email address will not be published.


*