സൈ​ബ​ർ തട്ടിപ്പ് വർധിക്കുന്നു; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: സൈ​ബ​ർ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത്. പാ​സ്‌​വേ​ഡു​ക​ൾ, അക്കൗണ്ട് നമ്പർ വ്യക്തിഗത വിവരങ്ങൾ എന്നിവ ജനങ്ങൾ രഹസ്യമായി സൂക്ഷിക്കണം. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.

പാ​സ്‌​വേ​ഡു​ക​ളിൽ അ​ക്ഷ​ര​ങ്ങ​ൾ, അ​ക്ക​ങ്ങ​ൾ, പ്ര​ത്യേ​ക‍ ചി​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ ചേർത്ത് വേണം നിർമ്മിക്കാൻ. അല്ലാതെ ജനന ദിവസം,പേരുകൾ എന്നിങ്ങനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നവ പാ​സ്‌​വേ​ഡ് ആയി ഉപയോഗിക്കരുത്. ടു-​ഫാ​ക്ട​ർ ഓ​ത​ന്റി​ക്കേ​ഷ​ൻ പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. പരിചയമില്ലാത്ത സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വരുന്ന ലിങ്കുകളും അ​റ്റാ​ച്ചു​മെ​ന്റു​ക​ളി​ലും ക്ലിക്ക് ചെയ്യരുത്.

കൃത്യ സമയങ്ങളിൽ ആ​ന്റി​വൈ​റ​സ്, ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ അ​പ്‌​ഡേ​റ്റ് ചെയ്യണം. സോ​ഷ്യ​ൽ മീ​ഡി​യയിൽ ഉ​ൾ​പ്പെ​ടെ ഓ​ൺ​ലൈ​നി​ൽ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*