
ന്യൂഡല്‍ഹി: ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്ന പലരുടെയും പ്രശ്നമായിരുന്ന ചെക്ക് മാറിയെടുക്കലിന് വേണ്ടി വരുന്ന സമയത്തിന് പരിഹാരമാകുന്നു. സാധാരണയായി ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്താന്‍ രണ്ടു ദിവസം വരെയാണ് സമയം വേണ്ടി വരുന്നത്. എന്നാല്‍ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ 4 മുതല്‍ പുതിയ പരിഷ്കാരം നടപ്പില്‍ വരുത്തണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം.
Be the first to comment