ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണൻ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശ്യാം കൃഷ്ണൻ ഇന്ന് പുലർച്ചെയാണ് വിടപറഞ്ഞത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണൻ. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണൻ അയർലൻഡിലെ നഴ്സുമാരുടെ ട്രേഡ് യൂണിയനായ ഐഎൻഎംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.സംസ്ക്കാരം പിന്നീട്.
രക്തം വാർന്ന് എൽ.കെ.ജി. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി എയ്ദൻ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാർന്ന് പോയ […]
ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി. ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണുമരിച്ചത് സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. അതേ സമയം, പാലക്കാട്ടെ ഉഷ്ണ തരംഗത്തെ തുടർന്ന് വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി […]
Be the first to comment