
പത്തനംതിട്ട: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും.
ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതൽ ഈ മാസം 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും
ഈ മാസം 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ മൂന്നിന് വൈകിട്ട് 5ന് തുറക്കും. സെപ്റ്റംബർ 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും. സെപ്റ്റംബർ ഏഴിന് ശബരിമല നട അടയ്ക്കും.
haab
Be the first to comment