ഇനി തർക്കം വേണ്ട!, അറിയാം പാർക്കിങ്ങും സ്റ്റോപ്പിങ്ങും നോ സ്റ്റോപ്പിങ്ങും തമ്മിലുള്ള വ്യത്യാസം, വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡിൽ വാഹനം എവിടെയെല്ലാം നിർത്താമെന്നും എവിടെയെല്ലാം പാർക്ക് ചെയ്യാം എന്നതിനെ സംബന്ധിച്ച് പലർക്കും ഇപ്പോഴും ധാരണയില്ല. റോഡ് ഇടുങ്ങിയതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ സ്ഥലം, കൊടുംവളവിലോ അതിനടുത്തോ, റോഡിൽ മഞ്ഞ ബോക്സ് മാർക്കിംഗ് ചെയ്തിരിക്കുന്ന സ്ഥലം തുടങ്ങി നിരവധി ഇടങ്ങളിൽ വാഹനം നിർത്താൻ പാടില്ല. വാഹനം സ്റ്റോപ്പ് ചെയ്യാനും പാർക്ക് ചെയ്യാനും പാടില്ലാത്ത സ്ഥലങ്ങളെ സംബന്ധിച്ചും സ്റ്റോപ്പിങ്ങും പാർക്കിങ്ങും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും വിശദമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.

കുറിപ്പ്:

എന്താണ് Stopping ഉം Parking ഉം?

സ്റ്റോപ്പിങ്ങ്: വളരെ കുറഞ്ഞ നേരത്തേക്ക് സ്വന്തമായോ, അല്ലെങ്കിൽ ആളുകളെ കയറ്റാനോ ഇറക്കാനോ, സാധനങ്ങൾ പെട്ടെന്ന് കയറ്റാനോ ഇറക്കാനോ വാഹനം നിറുത്തുന്നു എന്നാണ് സ്റ്റോപ്പിംഗ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

താഴെ പറയുന്ന ഇടങ്ങളിൽ ഒരു വാഹനം നിറുത്തരുത്.

1. റോഡ് ഇടുങ്ങിയതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ സ്ഥലത്ത്.

2. ഒരു കൊടുംവളവിലോ അതിനടുത്തോ.

3. ഒരു ആക്സിലറേഷൻ ലയിനിലോ, ഡിസിലറേഷൻ ലയിനിലോ.

4. ഒരു പെഡസ്ട്രൈൻ ക്രോസിങ്ങിലും അതിനു മുൻപുള്ള 5 മീറ്ററിനുള്ളിലും.

5. ഒരു ലെവൽ ക്രോസിങ്ങിൽ.

6. ഒരു ട്രാഫിക് സിഗ്നൽ ലൈറ്റിനോ Give wayഅടയാളത്തിനോ Stop അടയാളത്തിനോ മുൻപുള്ള അഞ്ച് മീറ്റർ, അല്ലെങ്കിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം ഇത്തരം അടയാളങ്ങൾ മറ്റു വാഹനങ്ങൾക്ക് കാണാത്ത തരത്തിൽ മറയാവുന്നുവെങ്കിൽ.

7. ബസ് ഒഴികെയുള്ളവ ബസ് സ്റ്റാൻ്റുകളിൽ.

8. റോഡിൽ മഞ്ഞ ബോക്സ് മാർക്കിംഗ് ചെയ്തിരിക്കുന്ന സ്ഥലത്ത്.

9. നിർബന്ധമായും പാലിക്കേണ്ട No Stopping അടയാളം കൊണ്ട് തടഞ്ഞിരിക്കുന്ന സ്ഥലത്ത്.

ശബരിമല നട നാളെ തുറക്കും; ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന

പാർക്കിംഗ്: വാഹനം പെട്ടെന്ന് ആളുകളേയോ ചരക്കോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴിച്ചുള്ള ആവശ്യങ്ങൾക്കായി നിറുത്തുന്നതും, 3 മിനുട്ടിൽ കൂടുതൽ ഒരു സ്ഥലത്ത് നിറുത്തിയിടുക എന്നതും പാർക്കിങ്ങിൽ ഉൾപെടും.

വാഹനത്തിന് Stopping അനുവദിക്കാത്ത ആദ്യം സൂചിപ്പിച്ച സ്ഥലങ്ങൾ കൂടാതെ താഴെ പറയുന്ന സ്ഥലങ്ങളിൽ കൂടി പാർക്കിംഗ് അനുവദനിയമല്ല.

1. ഒരു മെയിൻ റോഡിൽ

2. നടപ്പാതയിൽ, സൈക്കിൾ ട്രാക്കിൽ, പെഡസ്ട്രൈൻ ക്രോസിംഗിൽ

3. ഇൻറർ സെക്ഷൻ, ജംഗ്ഷൻ, കൂടാതെ ഇവയിൽ നിന്ന് 50 മീറ്ററിനകത്ത്.

4. പാർക്കിംഗ് സ്ഥലത്തിൻ്റെ കവാടത്തിൽ.

5. ബസ് സ്റ്റോപ്പിനടുത്ത്, ആശുപത്രി, സ്കൂൾ എന്നിവയുടെ പ്രവേശനം ട്രാഫിക് അടയാളങ്ങൾ എന്നിവ തടസ്സപ്പെടുന്ന തരത്തിൽ.

6. ഒരു തുരങ്കത്തിൽ.

7. ബസ് ലൈനിൽ

8. ഒരു വസ്തുവിൻ്റെ പ്രവേശനത്തിലോ പുറത്തേക്കുള്ള വഴിയിലോ

9. തുടർച്ചയായി മഞ്ഞ വര റോഡിനു അരികിൽ വരച്ച ഇടങ്ങളിൽ

10. പാർക്ക് ചെയ്ത വാഹനത്തിന് എതിരായി.

11. പാർക്ക് ചെയ്ത വാഹനത്തിൻ്റെ സമാന്തരമായി.

12. പാർക്ക് ചെയ്ത വാഹനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ.

13. പാർക്കിങ്ങ് നിശ്ചിത സമയത്തേക്ക് അനുവദിച്ച സ്ഥലത്ത് ആ സമയത്തിനു ശേഷം.

14. മറ്റൊരു തരം വാഹനങ്ങൾക്കായി മാറ്റി വച്ച സ്ഥലത്ത്.

15. ഭിന്നശേഷിക്കാർ ഓടിക്കുന്ന വാഹനം പാർക്ക് ചെയ്യാൻ ഒരുക്കിയ സ്ഥലത്ത് അത്തരക്കാർ അല്ലാത്തവർ.

16. No Parking അടയാളം വച്ച് നിരോധിച്ച സ്ഥലങ്ങളിൽ.

Be the first to comment

Leave a Reply

Your email address will not be published.


*