
വീണ്ടും വിദ്വേഷപരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പാക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതേതരത്വം പറയുന്ന ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാർ ഉണ്ടോ എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ചോദ്യം.
വർഗീയതയുടെ വിഷം തുപ്പുന്നത് ലീഗാണെന്നും പാർട്ടിയുടെ പേര് കണ്ടാൽ തന്നെ അത് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗിനോട് പറയേണ്ട കാര്യങ്ങൾ ലീഗിനോട് തന്നെ പറയണം. അതിൻറെ ബാധ്യത തനിക്കുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. സമുദായത്തിന്റെ ആ ദുഃഖം കസേരയിൽ ഇരുന്നുകൊണ്ട് ആരോട് പറയും. അതു പറയുന്ന എൻറെ കോലം കത്തിക്കുന്നത് എന്തിനെനാണെന്ന് വെള്ളാപ്പള്ളി നടേസൻ ചോദിക്കുന്നു.
കുരിശുള്ള പള്ളി ചോദിച്ചാൽ വഴി കൊടുക്കുമെന്നും എസ്എൻഡിപിയ്ക്ക് തരില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയം ജില്ലയിൽ ഒരു ഈഴവൻ മാത്രമാണ് എംഎൽഎ. ബാക്കി ഉള്ളവർ എല്ലാം കുരിശിൻ്റെ വഴിയെ പോകുന്നവരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താനൊരു വർഗീയവാദിയല്ല എന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്നങ്ങൾ പറയുമ്പോൾ അത് വർഗീയതയാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്നെ കത്തിച്ചാലും പറഞ്ഞതിൽ നിന്നും പിന്നോട്ട് പോകില്ലെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു.
പാലായിൽ ഒരു സ്കൂളോ കോളേജോ ഇല്ല. മതം പറയുന്നവർ പനപോലെ വളരുന്നു മതേതരത്വം പറയുന്നവർ താഴെ കിടക്കുന്നുവെന്ന് വെള്ളാപ്പള്ളിയുടെ പരാമർശം. മലപ്പുറം പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Be the first to comment