16 ദിവസം, 20 ജില്ലകൾ, 1,300 കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

വോട്ടർ അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഒപ്പം ചേരൂ എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചു. കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല, ജനാധിപത്യത്തെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ബിജെപിക്കെതിരെയും കേന്ദ്ര ഗവണ്‍മെന്‍റിനെതിരെയും ഉയരുന്നത്. എംപിമാരടക്കമുള്ള പ്രതിപക്ഷ പ്രതിനിധികളും നേതാക്കളും തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. നിലവില്‍ രാജ്യത്തുടനീളം വിഷയത്തില്‍ റാലിയും പ്രതിഷേധവും നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്

”’16 ദിവസം, 20+ ജില്ലകൾ, 1,300+ കിലോമീറ്റർ;

വോട്ടർ അവകാശ യാത്രയുമായി ഞങ്ങൾ ജനങ്ങൾക്കിടയിൽ വരുന്നു.

ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്.

ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഞങ്ങളോടൊപ്പം ചേരൂ”

Be the first to comment

Leave a Reply

Your email address will not be published.


*