വോട്ടര്‍ പട്ടിക ക്രമക്കേട്; ത്യശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. മാർച്ചിൽ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പോലീസ് വഴിയിൽ ബാരിക്കേട് കെട്ടി. എംപി ഓഫീസ് എത്തുന്നതിനു മുൻപ് പ്രതിഷേധക്കാരെ പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞു.

കനത്ത പോലീസ് സുരക്ഷയിലാണ് ഓഫീസിലേക്ക് മാര്‍ച്ച് നടക്കുന്നത്. പോലീസിന്‍റെ ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടിന് മുകളിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച് നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സുരേഷ് ഗോപിയുടെ കോലവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. ‘ഇന്ത്യയിലെ ജനാധിപത്യം ഇല്ലാതാക്കി, രാജ്യദ്രോഹി കത്തട്ടെ’ എന്ന മുദ്രാവാക്യത്തിന്‍റെ അകമ്പടിയോടെയാണ് കോലം കത്തിച്ചത്.

സുരേഷ് ഗോപിയുടെ തൃശൂരിലെ ക്യാംപ് ഓഫീസിലേക്ക് സിപിഐഎം പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഓഫീസിന്‍റ ബോർഡിൽ കരിഓയിൽ ഒഴിച്ചു. ബോര്‍ഡില്‍ ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ചേറൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ വിപിൻ വിൽസനെ അറസ്റ്റ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*