
തിരുവനന്തപുരം: ഓണത്തിന്റെ കേളികൊട്ടുമായി, പുത്തന്‍ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവര്‍ഷം പിറന്നു. ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന് ഇത്തവണത്തേത് പുതു വര്‍ഷം മാത്രമല്ല, പുതു നൂറ്റാണ്ടിന്റെ പിറവി കൂടിയാണ്. അതായത് കൊല്ലവര്‍ഷം 1201 ചിങ്ങം ഒന്നാണ് ഇന്നു പിറന്നത്.
12-ാം നൂറ്റാണ്ടിലെ അവസാന വര്‍ഷമാണ് ( ശതാബ്ദി വര്‍ഷം ) ഇന്നലെ അവസാനിച്ചത്. 13- ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യ വര്‍ഷത്തിനുമാണ് തുടക്കം കുറിച്ചത്. ചിങ്ങം ഒന്ന് കേരളത്തിന് കര്‍ഷക ദിനം കൂടിയാണ്. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികള്‍ പ്രതീക്ഷയോടെ കാല്‍വെക്കുന്നു. കര്‍ഷക ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളും സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
ചിങ്ങം പിറന്നതോടെ കര്‍ക്കടകത്തിന്റെ വറുതിയുടെ നാളുകള്‍ പിന്നിട്ട് ഓണത്തെ വരവേല്‍ക്കാനായി മലയാളികള്‍ ഒരുക്കം തുടങ്ങുകയായി. ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കടകത്തില്‍ അവസാനിക്കുന്ന മലയാള വര്‍ഷത്തിന് എഡി 825 ലാണ് തുടക്കമായതെന്നാണ് രേഖകള്‍. 1834 വരെ തിരുവിതാംകൂറിലെ സര്‍ക്കാര്‍ രേഖകളില്‍ കൊല്ലവര്‍ഷമാണ് ഉപയോഗിച്ചിരുന്നത്.
Be the first to comment