ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കാനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങളും ഉണ്ടാകും. യോഗത്തിനുശേഷം സ്ഥാനാർത്ഥിയെ നിർണയിക്കുമെന്നാണ് വിവരം.

ബിജെപിയിൽ നിന്നുതന്നെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. യോഗത്തിൽ സ്വീകരിക്കുന്ന തീരുമാനം ചൊവ്വാഴ്ച ചേരുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ അവതരിപ്പിക്കും.ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം സംസാരിച്ചേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*