കത്ത് വിവാദം; ‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല’; എംവി ഗോവിന്ദൻ

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അസംബന്ധങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നാണ് എംവി ​ഗോവിന്ദൻ പ്രതികരിച്ചത്. വിശദമായ അന്വേഷണം നടത്തിയിട്ട് ആണ് ഇത് പറയുന്നതെന്ന് അദേഹം പറഞ്ഞു. ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്.

സാമ്പത്തിക കുറ്റങ്ങളിലുൾപ്പെടെ ആരോപണവിധേയനായ രാജേഷ് കൃഷ്ണയുമായി സിപിഐഎം നേതാക്കൾക്കുള്ള ബന്ധത്തെക്കുറിച്ച് പൊലീസോ പാർട്ടിയോ കൃത്യമായി പ്രതികരിച്ചിട്ടില്ല. 2023ൽ പൊലീസിന് സമർപ്പിച്ച പരാതിയിൽ മന്ത്രിമാരുടെ ഉൾപ്പെടെ പേരുകൾ ഉണ്ട്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്.

അതേസമയം കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതി ചോർന്നെന്ന ആരോപണം യോഗത്തിൽ ചർച്ച ആകുമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*