
സ്വകാര്യ ബസുകൾക്ക് മുന്നറിയിപ്പുമായി താക്കീതുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. 500 ലോക്കൽ ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ട്. ഡ്രൈവറെ വച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.
വേണ്ടിവന്നാൽ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. ഇതിനോടാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥി കൺസെഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ആദ്യം അവര്‍ മത്സര ഓട്ടം നിര്‍ത്തട്ടെയെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യട്ടയെന്ന് ചോദിച്ചാല്‍ സമരം ചെയ്തോളാന്‍ പറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
Be the first to comment