ബിന്ദു പത്മനാഭന്‍ തിരോധാന കേസ് : സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കാന്‍ ക്രൈംബ്രാഞ്ച്

ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം.

കസ്റ്റഡി അപേക്ഷ ഈ ആഴ്ച തന്നെ നല്‍കാനാണ് തീരുമാനം. കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും. ഈ മാസമാദ്യം സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഒപ്പം തന്നെ പല നിര്‍ണായ സാക്ഷി മൊഴികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് വീട്ടമ്മ 24നോട്വെളിപ്പെടുത്തിയിരുന്നു. സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാക്ലിനും ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ കൊന്ന് തള്ളിയെന്നാണ് വെളിപ്പെടുത്തല്‍.

സംസാരത്തിനിടയില്‍ ഫ്രാങ്ക്‌ളിനില്‍ തന്നെയാണ് ഇക്കാര്യം പുറത്തു വന്നത്. സ്ഥിരീകരണത്തിനായി ഫ്രാങ്കിന്റെ സുഹൃത്തും ഇടനിലക്കാരനുമായ സോഡാ പൊന്നപ്പനുമായും കാര്യം സംസാരിച്ചു. ഇതേ കാര്യം ഇയാളും ആവര്‍ത്തിച്ചതോടെ ഫോണ്‍ സംഭാഷണം അടക്കം ക്രൈംബ്രാഞ്ചിന് കൈമാറി.

Be the first to comment

Leave a Reply

Your email address will not be published.


*