കത്ത് വിവാദം: ‘ആരോപണങ്ങള്‍ അസംബന്ധം; പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി’; തോമസ് ഐസക്

സിപിഐഎമ്മിലെ കത്ത് വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് തോമസ് ഐസക്. ആരോപണം അസംബന്ധമെന്നും പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെന്നും തോമസ് ഐസക് വ്യക്തമാക്കി. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമെന്നും ഇതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചില മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ആക്ഷേപം അസംബന്ധമാണ്. ഒരു അടിസ്ഥാനവുമില്ലാത്തതാണ്. ഉന്നയിച്ചിരിക്കുന്ന വ്യക്തി ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇങ്ങനെ ഒരാള് പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകരായ നിങ്ങള്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം ഒക്കെ അന്വേഷിക്കുന്നത് നന്നായിരുന്നു. ആരോപണമല്ല. ഈ മാന്യനെ സംബന്ധിച്ച് മൂന്ന് കോടതിവിധികളുണ്ട്. ഞാന്‍ അതിന്റെ ഉള്ളടക്കത്തിലേക്കൊന്നും പോകുന്നില്ല. പക്ഷേ അതും കൂടി ഒന്ന് വായിച്ച് എന്താണെന്ന് പറയുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ട് കാണണം – തോമസ് ഐസക് പറഞ്ഞു.

ഈ വിവാദക്കത്ത് എന്ന് പറയുന്നത് ചോര്‍ന്നു കിട്ടിയെന്ന് പറഞ്ഞു നടക്കുകയാണ്. ഈ ആരോപണം ഉന്നയിച്ച ആള്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ഇട്ട കാര്യമല്ലേ ഇത്. അതുപിന്നെ എങ്ങനെ ചോരും. പബ്ലിക് ഡൊമയ്‌നിലേക്ക് ആരോപണം ഉന്നയിച്ച ആള് തന്നെ ഇട്ട് അങ്ങനെ ലഭ്യമായ കാര്യം ഇത്രയും മാസം കഴിഞ്ഞ് എടുത്ത് വിവാദമാക്കി ഇങ്ങനെ അഭിപ്രായമൊക്കെ ചോദിച്ച് വരണമെങ്കില്‍ വലിയൊരു ചിന്ത അതിന്റെ പിറകിലുണ്ട് – തോമസ് ഐസക്.

Be the first to comment

Leave a Reply

Your email address will not be published.


*