
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്.
വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. രാത്രിയിൽ ബോഡി ബിൽഡിംഗ് സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്.പാലാരിവട്ടം പോലീസാണ് കേസ് എടുത്തത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ടാണ് ജിം തുറന്നതെന്നും പോലീസ് പറയുന്നു.
Be the first to comment