‘രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയെ മോദി അട്ടിമറിച്ചു, 22 ന് തൃശൂരിൽ ലോങ്ങ് മാർച്ച് നടത്തും’; രാഹുല്‍ മാങ്കൂട്ടത്തില്‍

ഭരണഘടന ആശയങ്ങളെല്ലാം ബിജെപി സർക്കാർ അട്ടിമറിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 22 ന് തൃശൂരിൽ യൂത്ത് കോൺഗ്രസ് ലോങ്ങ് മാർച്ച് നടത്തും. മോദിയുടെ വിജയം പോലും വ്യാജ വോട്ടിലൂടെ എന്ന വിവരം പുറത്തുവരുന്നു. അക്ഷരലിപികളായ കുറേ കുട്ടികളാണ് ബിജെപിയുടെ വോട്ടുകൾ. സുരേഷ് ഗോപിയാണ് തമ്മിൽ ഭേദം. തൃശ്ശൂർ എടുക്കുമെന്ന് നേരത്തെ പറഞ്ഞു.

പക്ഷേ തൃശൂർ കട്ടാണ് എടുത്തതെന്നും രാഹുൽ ആരോപിച്ചു.രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച്‌ വോട്ടുകച്ചവടത്തിന് കുടപിടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെശക്തമായ പ്രതിഷേധവും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവും പകര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് ചീഫ് ഇലക്ടറല്‍ ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

വോട്ട് കൊള്ളയ്‌ക്കെതിരെ ചീഫ് ഇലക്‌ട്രല്‍ ഓഫീസിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ നിയമസഭാ മന്ദിരത്തിനു മുന്നില്‍ പൊലീസ് തടയുകയായിരുന്നു.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പല തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. രാജ്യത്താകമാനം നടക്കുന്ന വോട്ട് മോഷണത്തിനെതിരെയാണ് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*