കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഇന്ന്  നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കു

2021ല്‍ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിയില്‍ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവര്‍ത്തനങ്ങളോടെയാണ് തുടക്കം. 2022 സെപ്തംബര്‍ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറയെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജി കേരളം പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി ആരംഭിക്കും മുമ്പുതന്നെ സംസ്ഥാനത്തെ 27 തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*