‘രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ സ്ഥാനം രാജിവെക്കണം, സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണം’; ബി ഗോപാലകൃഷ്ണൻ

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. വി.ഡി സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത്.പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല. സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സ്നേഹക്കടയിലെ വാങ്ങലും വിൽക്കലും ഇതാണോ ? ഇതാണോ മാതൃകയെന്നാണ് ബിജെപിക്ക് ചോദിക്കാനുള്ളതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

രാഹുലിനെതിരെ ഇനിയും പരാതികളുണാടാകും. രാഹുലിന്റെ സ്വാഭാവം വളരെ മോശമാണെന്ന് വ്യക്തിപരമായി മുൻ കെ.എസ്.യു പ്രവർത്തകനോട് പരാതി പറഞ്ഞിരുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

കോൺഗ്രസ് ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട്ടെ എംഎൽഎയെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. കൂടുതൽ സ്ത്രീകൾ പരാതിയുമായി വന്നാൽ ബിജെപി പ്രക്ഷോഭം ശക്തമാക്കും. അവർക്ക് ആവശ്യമായ സംരക്ഷണവും നിയമസഹായവും നൽകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*