വനിതാ ലോകകപ്പ് കാര്യവട്ടത്തേക്കില്ല; മുംബൈയിലേക്ക് മാറ്റിയതായി ഐസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചെന്ന് കെസിഎ

തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കി. കണക്‌ടിങ് ഫ്‌ളൈറ്റുകളുടെ അഭാവവും ലോജിസ്റ്റിക്‌സ് ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് കാര്യവട്ടത്ത് നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് ഇടിവി ഭാരതിനോട് പറഞ്ഞു.

ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സ്‌റ്റേഡിയമെന്ന നിലയ്ക്ക് ഐസിസി മുന്‍പ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയും പരിഗണിച്ചിരുന്നു. എന്നാൽ ഇന്ന് ഐസിസി പുതുക്കിയ മത്സര ക്രമം ഔദ്യോഗികമായി പുറത്തു വിടുകയായിരുന്നു.

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരം ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിലാകും അരങ്ങേറുക. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വനിതാ ലോകകപ്പ് ഇന്ത്യയിലേക്കെത്തുന്നത്. ശ്രീലങ്കയിലെ കൊളമ്പോയിലുള്ള ആര്‍ പ്രേമദാസാ സ്‌റ്റേഡിയത്തിലും മത്സരങ്ങളുണ്ട്.

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം

തീയതി/സ്ഥലം മത്സരം സ്ഥലം
സെപ്റ്റംബര്‍ 30 ഇന്ത്യ vs ശ്രീലങ്ക ഗുവാഹത്തി
ഒക്‌ടോബര്‍ 1 ഓസ്‌ട്രേലിയ vs ന്യൂസിലന്‍ഡ് ഇന്‍ഡോര്‍
ഒക്‌ടോബര്‍ 2 ബംഗ്ലാദേശ് vs കൊളമ്പോ പാകിസ്ഥാന്‍
ഒക്‌ടോബര്‍ 3 ഇംഗ്ലണ്ട് vs സൗത്ത്ഗുവാഹത്തി ആഫ്രിക്ക
ഒക്‌ടോബര്‍ 4 ഓസ്‌ട്രേലിയ vs ശ്രീലങ്ക കൊളമ്പോ
ഒക്‌ടോബര്‍ 5 ഇന്ത്യ vs പാകിസ്ഥാന്‍ കൊളമ്പോ
ഒക്‌ടോബര്‍ 6 ന്യൂസിലന്‍ഡ് vs ദക്ഷിണാഫ്രിക്ക ഇന്‍ഡോര്‍
ഒക്‌ടോബര്‍ 7 ഇംഗ്ലണ്ട് vs ബംഗ്ലാദേശ് ഗുവാഹത്തി
ഒക്‌ടോബര്‍ 8 ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍ കൊളമ്പോ
ഒക്‌ടോബര്‍ 9 ഇന്ത്യ vs ദക്ഷിണ ആഫ്രിക്ക വിശാഖപട്ടണം
ഒക്‌ടോബര്‍ 10 ന്യൂസിലന്‍ഡ് vs ബംഗ്ലാദേശ് ഗുവാഹത്തി
ഒക്‌ടോബര്‍ 11 ഇംഗ്ലണ്ട് vs ശ്രീലങ്ക കൊളമ്പോ
ഒക്‌ടോബര്‍ 12 ഇന്ത്യ vs ഓസ്‌ട്രേലിയ വിശാഖ പട്ടണം
ഒക്‌ടോബര്‍ 13 ദക്ഷിണ ആഫ്രിക്ക vs ബംഗ്ലാദേശ് വിശാഖ പട്ടണം
ഒക്‌ടോബര്‍ 14 ന്യൂസിലന്‍ഡ് vs ശ്രീലങ്ക കൊളമ്പോ
ഒക്‌ടോബര്‍ 15 ഇംഗ്ലണ്ട് vs പാകിസ്ഥാന്‍ കൊളമ്പോ
ഒക്‌ടോബര്‍ 16 ഓസ്‌ട്രേലിയ vs ബംഗ്ലാദേശ് വിശാഖ പട്ടണം
ഒക്‌ടോബര്‍ 17 ദക്ഷിണ ആഫ്രിക്ക vs ശ്രീലങ്ക കൊളമ്പോ
ഒക്‌ടോബര്‍ 18 ന്യൂസിലന്‍ഡ് vs പാകിസ്ഥാന്‍ കൊളമ്പോ
ഒക്‌ടോബര്‍ 19 ഇന്ത്യ vs ഇംഗ്ലണ്ട് ഇന്‍ഡോര്‍
ഒക്‌ടോബര്‍ 20 ശ്രീലങ്ക vs ബംഗ്ലാദേശ് നവി മുംബൈ
ഒക്‌ടോബര്‍ 21 ദക്ഷിണ ആഫ്രിക്ക vs പാകിസ്ഥാന്‍ കൊളമ്പോ
ഒക്‌ടോബര്‍ 22 ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട് ഇന്‍ഡോര്‍
ഒക്‌ടോബര്‍ 23 ഇന്ത്യ vs ന്യൂസിലന്‍ഡ് നവി മുംബൈ
ഒക്‌ടോബര്‍ 24 പാകിസ്ഥാന്‍ vs ശ്രീലങ്ക കൊളമ്പോ
ഒക്‌ടോബര്‍ 25 ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക ഇന്‍ഡോര്‍
ഒക്‌ടോബര്‍ 26 ഇംഗ്ലണ്ട് vs ന്യൂസിലന്‍ഡ് വിശാഖപട്ടണം
ഒക്‌ടോബര്‍ 26 ഇന്ത്യ vs ബംഗ്ലാദേശ് നവി മുംബൈ
ഒക്‌ടോബര്‍ 29 സെമി ഫൈനല്‍ – 1 ഗുവാഹത്തി അല്ലെങ്കില്‍ കൊളമ്പോ
ഒക്‌ടോബര്‍ 30 സെമി ഫൈനല്‍ – 2 നവി മുംബൈ

Be the first to comment

Leave a Reply

Your email address will not be published.


*