
രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര ബിഹാറിലെ ജനങ്ങൾ ഏറ്റെടുത്തുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വന്റി ഫോറിനോട്. ബിഹാറിലെ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല ജനങ്ങളും അണിനിരക്കുകയാണ്.തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ പ്രക്രിയ അട്ടിമറിച്ചതിന്റെ തെളിവാണ് ബിഹാർ. പോരാട്ടം രാജവ്യാപകമായി പടരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം വോട്ടു കൊള്ളക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഏഴാം ദിവസത്തില്‍. കതിഹാര്‍ കോര്‍ഹയില്‍ നിന്നും പൂര്‍ണിയയിലെ കദ്വയിലേക്കാണ് ഇന്നത്തെ യാത്ര. ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കെടുപ്പിച്ച് പോരാട്ടം ശക്തമാക്കാന്‍ ആണ് തീരുമാനം.
ആഗസ്റ്റ് 26നും 27നും പ്രിയങ്ക ഗാന്ധി യാത്രയില്‍ പങ്കെടുക്കും. ആഗസ്റ്റ് 27 ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും 29ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും യാത്രയ്ക്കെത്തും. ആഗസ്റ്റ് 30ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് യാത്ര നയിക്കും. ഹേമന്ത് സോറന് , രേവന്ത് റെഡി, സുഖ്വിന്ദര് സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകും.
Be the first to comment