വിറ്റാമിൻ ഡിയുടെ അഭാവത്തിന് പിന്നിൽ സൺസ്ക്രീൻ ഉപയോ​ഗം? ഹൈപ്പർവിറ്റമിനോസിസ് അപകടസാധ്യതകൾ

പ്രതിരോധ ശേഷി സംവിധാനം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിന് അവശ്യം വേണ്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. സൺഷൈൻ വിറ്റാമിൻ എന്നും ഇത് അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്ന പോലെ സൂര്യപ്രകാശത്തിൽ നിന്നാണ് ശരീരം വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നത്. എന്നാൽ വിറ്റാമിൻ ഡിയുടെ അഭാവം ഇന്ന് ആഗോളതലത്തിൽ വലിയൊരു ആരോഗ്യ പ്രശ്നമായി ഉയർന്ന് വന്നിരിക്കുകയാണ്. കോവിഡ് ആളുകളുകൾക്ക് പെട്ടെന്ന് പിടിപ്പെടാനുള്ള കാരണമായും വിറ്റാമിൻ ഡിയുടെ അഭാവത്തെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

2020-ലെ മുതലുള്ള എപ്പിഡെമിയോളജിക്കൽ ഡാറ്റ പ്രകാരം യൂറാപ്പിൽ ഏതാണ്ട് 40 ശതമാനം ആളുകൾ വിറ്റാമിൻ ഡിയുടെ അഭാവം നേരിടുന്നുണ്ട്. അമേരിക്കയിൽ ഇത് 24 ശതമാനവും കാനഡയിൽ ഇത് 37 ശതമാനവുമാണ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, അമിതവണ്ണമുള്ളവർ, സൂര്യപ്രകാശം വളരെ കുറച്ച് ഏൽക്കുന്നവർ എന്നീ വിഭാഗത്തിൽ പെട്ടവരിലാണ് അപകട സാധ്യത കൂടുതൽ. സൺസ്‌ക്രീനിന്റെ വർധിച്ചു വരുന്ന പതിവ് ഉപയോഗവും കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും വിറ്റാമിൻ ഡിയുടെ അഭാവത്തിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

1930-ലാണ് വിറ്റാമിന്‍ ഡിയുടെ കെമിക്കല്‍ സ്ട്രക്ച്ചർ ഗവേഷകർ കണ്ടെത്തുന്നത്. ആദ്യകാലങ്ങളില്‍ കാല്‍സ്യം ഹോമിയോസ്റ്റാസിസിലും അസ്ഥിരാസവിനിമയത്തിലും ഈ സംയുക്തത്തിന്റെയും അതിന്റെ മെറ്റബോളിറ്റികളുടെയും പങ്കിനെ കുറിച്ചായിരുന്നു പഠനങ്ങള്‍ നടത്തിയത്. 1968-ൽ 25-ഹൈഡ്രോക്സിവിറ്റാമിൻ ഡി (25(OH)D) യുടെയും പിന്നീട് 1,25-ഹൈഡ്രോക്സിവിറ്റാമിൻ ഡി (1,25 (OH)2D) യുടെയും മെറ്റബോളൈസ്ഡ് രൂപങ്ങൾ കണ്ടെത്തി. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നുണ്ടെങ്കിൽ, കൊളസ്ട്രോളിൽ നിന്നുള്ള ചർമ സമന്വയത്തിലൂടെ മനുഷ്യർക്ക് മതിയായ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ കഴിയും. സീസൺ, പ്രായം, ചർമത്തിൻ്റെ ഘടന തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡിയുടെ ലഭ്യത വിലയിരുത്തുന്നത്.

മാർച്ച്-ഓക്ടോബർ മാസങ്ങളിലെ വെയിൽ ദിവസവും 15 മിനിറ്റി വീതം കൊള്ളുന്നതിന് സ്പാനിഷ് സൊസൈറ്റി ഫോർ ബോൺ ആൻഡ് മിനറൽ മെറ്റബോളിസം റിസർച്ചിലെ വിദഗ്ധ സമിതി ശുപാർശ ചെയ്യുന്നു. പ്രായമായവർക്കും ഓസ്റ്റിയോപൊറോസിസ് രോഗികൾക്കും ഇത് 30 മിനിറ്റായി നീട്ടണമെന്നാണ് ശുപാർശ. രണ്ട് സാഹചര്യങ്ങളിലും, UV (അൾട്രാവയലറ്റ്) വികിരണത്തിന്റെ തീവ്രത അനുസരിച്ച്, 15 നും 30 നും ഇടയിൽ SPF ഉള്ള സൺബ്ലോക്ക് ഉപയോഗിക്കണം.

ഭക്ഷണത്തിൽ നിന്ന് വിറ്റാമിൻ ഡി

സൂര്യപ്രകാശത്തിൽ നിന്ന് മാത്രമല്ല, ഭക്ഷണത്തിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. സാൽമൺ, ട്രൗട്ട് പോലുള്ള കൊഴുപ്പ് അടങ്ങിയ മത്സ്യം, കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ, പച്ചക്കറി എന്നിവയിൽ നിന്ന് വിറ്റാമിൻ ഡി ലഭ്യമാണ്.

വിറ്റാമിൻ ഡി സപ്ലിമെന്റുകൾ

വിറ്റാമിൻ ഡി ലഭ്യമാകാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് സപ്ലിമെൻ്റുകൾ. നിലവിൽ, വിറ്റാമിൻ ഡിയുടെ അളവ് 25(OH)D യുടെ സെറം സാന്ദ്രത നിർണ്ണയിച്ചാണ് വിലയിരുത്തുന്നത്. 25(OH)D ലെവലിൽ 100ng/mL ന് മുകളിലാണെങ്കിൽ ഹൈപ്പർവിറ്റമിനോസിസ് ഡി എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് ശരീരത്തിൽ അമിതമായ അളവിൽ വിറ്റാമിൻ ഡി ഉണ്ടാകാനുള്ള സാധ്യതയിലേക്ക് നയിക്കുന്നു.

വിശപ്പ് കുറയൽ, ഓക്കാനം, ഛർദ്ദി, മലബന്ധം, ബലഹീനത, ക്ഷീണം എന്നിവയാണ് ഹൈപ്പർവിറ്റമിനോസിസ് ഡി ലക്ഷണങ്ങൾ. ചില ഗുരുതര സന്ദർഭങ്ങളിൽ, ഇത് പോളിയൂറിയ (അമിതമായ മൂത്ര ഉത്പാദനം), പോളിഡിപ്സിയ, വൃക്കകൾക്ക് തകരാറ്, എക്ടോപിക് കാൽസിഫിക്കേഷനുകൾ, വിഷാദം, ആശയക്കുഴപ്പം, അസ്ഥി വേദന, ഒടിവുകൾ എന്നിവയ്ക്ക് കാരണമാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*