
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സമയോചിതമായും അവസരോചിതമായും കോൺഗ്രസ് തീരുമാനമെടുക്കുന്നുണ്ട്. ലീഗിന്റെ സംതൃപ്തിയുടെ പ്രശ്നമല്ലല്ലോ ഇത്. ഘടക കക്ഷികളുമായി സംസാരിക്കേണ്ട ആവശ്യമില്ല. കെ സി വേണുഗോപാൽ ഇവിടെ എത്തിയപ്പോൾ വിഷയം സംസാരിച്ചതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിനെ യുഡിഎഫിന് ഭയമില്ലെന്നും നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പും യുഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാൽ തെറിക്കുന്ന മൂക്ക് ഒന്നുമല്ല യുഡിഎഫെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം കോൺഗ്രസ് വേണ്ടരീതിയിൽ കൈകാര്യം ചെയ്യും. യാതൊരു ആശങ്കയും ഞങ്ങൾക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും അവധിയിൽ പ്രവേശിക്കാനും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.
Be the first to comment