
മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ ടി എം തോമസ് ഐസക്കിനെ നോളജ് മിഷൻ ഉപദേശകനാക്കിയുള്ള നിയമനം ചോദ്യംചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെതാണ് നടപടി. തോമസ് ഐസക്കിന്റെ നിയമനം ചട്ടവിരുദ്ധവും അഴിമതിയും ആണെന്ന് ആരോപിച്ച് പായച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.
നിയമനത്തിൽ തെറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധരെ ഉപദേശകരായി നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഹർജി നൽകിയ പായിച്ചിറ നവാസിനെ അതിരൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്. ഹർജി ദുരുദ്ദേശവും തീർത്തും തെറ്റിദ്ധാരണാജനകവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.വേണ്ടത്ര പഠനമില്ലാതെയാണ് ഹർജി നൽകിയതെന്ന് പറഞ്ഞ കോടതി തോമസ് ഐസക്കിന് തന്റെ യോഗ്യത വിശദീകരിക്കേണ്ടി വന്നത് ദൗർഭാഗ്യകാര്യമാണെന്ന് നീരീക്ഷിച്ചു.
Be the first to comment