
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഫോൺ കോളിന് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായി വ്യാപാരതർക്കം വർധിച്ചു വരുന്നതിനിടെ നരേന്ദ്രമോദി കോളുകൾ നിരസിച്ചതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ കോളിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യയും പാകിസ്താനുമായുള്ള ആണവയുദ്ധം ഒഴിവാക്കിയെന്ന ട്രംപിൻറെ അവകാശവാദത്തിന് പിന്നാലെയാണ് മോദിയുടെ നിസ്സഹകരണം. എന്നാൽ ഇക്കാര്യത്തോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ അധികതീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 50 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. യുഎസ് ഹോം ലാൻഡ് ഡിപാർട്ട്മെൻറ് ഔദ്യോഗികമായി നോട്ടിസ് അയച്ചു. ആരോഗ്യ-സ്വർണാഭരണ, കരകൗശല മേഖലയിലെ ഉത്പ്പനങ്ങൾക്ക് അധിക തീരുവ പ്രഹരമേൽപ്പിക്കും.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി പറഞ്ഞു.ഇന്ന് ലോകത്ത് സാമ്പത്തിക സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികൾക്കെതിരെ ഇന്ത്യ ഉറച്ചുനിൽക്കുമെന്നും പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Be the first to comment